Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്
കടയ്ക്കൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്. മടത്തറ മേലേമുക്ക് തടത്തരികത്ത് വീട്ടിൽ സുബൈദാബീവിക്കാണ് (65) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറിനാണ് സംഭവം.മകളുടെ വീട്ടിലേക്ക് പോകുമ്പോൾ തെങ്കാശിപ്പാതയിൽ മേലേമുക്കിൽെവച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തി സുബൈദാബീവിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.