ആദിലിന് ജീവിതത്തിലേക്ക് മടങ്ങാൻ സുമനസ്സുകൾ കനിയണം

കടയ്ക്കൽ: അപൂർവ രോഗത്തിന് കീഴ്പ്പെട്ട ആദിലിന് ജീവിതത്തിലേക്ക് തിരികെവരാൻ സുമനസ്സുകളുടെ കനിവ് തേടുന്നു. ചിങ്ങേലി സ്വദേശി ഗോപകുമാറി​െൻറയും രാജേശ്വരിയുടെയും മകനാണ് ആദിൽ. കടയ്ക്കൽ യു.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദിൽ ഒമ്പത് വർഷമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രോഗം ഭേദമാകാത്തതിനെതുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ ജനറ്റിക് പരിശോധനയിൽ ശരീരത്തിലെ എല്ലുകൾക്ക് ബലക്ഷയം സംഭവിച്ച് പൊടിഞ്ഞ് നശിച്ച് പോകുന്ന മജീദ് സിൻഡ്രം, രക്തത്തിലെ ഹീമോ​േഗ്ലാബിൻ അളവ് കുറഞ്ഞ് പ്ലേറ്റ്​ലെറ്റ് വർധിക്കുന്നതിലൂടെ മൂക്കിലൂടെയും വായിലൂടെയും രക്തം വരുന്ന ഓട്ടോ ഇമ്യൂണോ ഹീമോലേറ്റിക് അനീമിയ എന്നീ അപൂർവ രോഗങ്ങൾ ബാധിച്ചതായി കണ്ടെത്തി.

പഠനത്തിൽ മിടുക്കനായ ആദിലിന്‌ എഴുതുന്നതിനുപോലും കഴിയുന്നില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കൾ മക​െൻറ ചികിത്സ ചെലവിനുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.

സുമനസ്സുകൾ സഹായിച്ചാൽ മകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. മാതാവ്​ രാജേശ്വരിയുടെ പേരിൽ തിരുവനന്തപുരം ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്​- 10300100406299, ഐ.എഫ്.എസ്.സി- FDRL0001030, ഫോൺ- 9048763314, ഗൂഗിൾ പേ - 9048763314.

Tags:    
News Summary - Adil need help to come back to normal life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.