കൊല്ലം: കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതം തീരാതെ ജില്ല. ശക്തമായ മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും വീടുകളും കൃഷിയും മറ്റും നശിച്ച് കോടികളുടെ നഷ്ടമാണുണ്ടായത്. ഒൗദ്യോഗിക കണക്കിൽ തന്നെ ഒരുകോടിയോളമാണ് നഷ്ടം. രണ്ട് ദിവസങ്ങളിലായി പത്തോളം വീടുകൾ പൂർണമായും 150ഒാളം വീടുകൾ ഭാഗികമായും തകർന്നു. ഏക്കറുകണക്കിന് കൃഷിനാശമാണ് ജില്ലയിലുടനീളം ഉണ്ടായത്. വീടുകളിൽ വെള്ളം കയറിയതും തകർന്നതുമായ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തെന്മല ഡാമിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്ന് ഒാറഞ്ച് അലർട്ടായ 114.81 മീറ്റർ പിന്നിട്ടതോടെ ഷട്ടർ കൂടുതൽ ഉയർത്തി. 1.5 മീറ്റർ വരെയായാണ് ഇന്ന് മൂന്ന് ഷട്ടറുകളും ഉയർത്തിയത്. ഇത്കാരണം കല്ലടയാറിലെ ജലനിരപ്പുയരുകയും പുനലൂരിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. പള്ളിക്കൽ, ഇത്തിക്കര, അയിരൂർ ആറുകളിലും അപകടപരിധിക്ക് അടുത്ത് വെള്ളമുണ്ട്. ഇവയുടെ തീരങ്ങളിൽ പലയിടത്തും വെള്ളംകയറിയതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു.
കൊല്ലം താലൂക്കിൽ ഞായറാഴ്ച ഇടവിട്ട് ചെറിയ മഴയാണ് പെയ്തതെങ്കിലും ആദിച്ചനല്ലൂർ, മീനാട്, മൺറോതുരുത്ത് മേഖലകളിൽ പലയിടത്തും വീടുകളിൽ വെള്ളംകയറി. എട്ട് വീടുകൾ ഭാഗികമായി തകർന്നു. രണ്ട് ക്യാമ്പുകളിലായി 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.പത്തനാപുരം താലൂക്കിൽ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. കുന്നത്തൂർ താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. ഇവിടെ കഴിഞ്ഞദിവസങ്ങളിൽ വെള്ളംകയറിയ മേഖലകളിൽ ദുരിതം തുടരുകയാണ്.
കരുനാഗപ്പള്ളി താലൂക്കിൽ ഇടക്കിടക്ക് ശക്തമായ മഴ പെയ്തു. പള്ളിക്കലാറിെൻറ തീരങ്ങളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. ഒരു ക്യാമ്പിലേക്ക് 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുനലൂർ താലൂക്കിൽ ആയൂർ-പെരുങ്ങല്ലൂർ, കുളത്തൂപ്പുഴ-മടത്തറ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഒരുവീട് പൂർണമായും അഞ്ചെണ്ണം ഭാഗികമായും തകർന്നു. കുളത്തൂപ്പുഴയിലും കല്ലുവെട്ടാംകുഴിയിലുമായി രണ്ട് ക്യാമ്പുകൾ ആരംഭിച്ചു. 13 കുടുംബങ്ങൾ ഇൗ ക്യാമ്പുകളിലുണ്ട്. കൊട്ടാരക്കര താലൂക്കിൽ ചെറുപൊയ്ക, പവിത്രേശ്വരം മേഖലകളിൽ വെള്ളംകയറി. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ഒരു ദുരിതാശ്വാസ ക്യാമ്പും താലൂക്കിൽ ആരംഭിച്ചു.
കുന്നത്തൂരിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ
ശാസ്താംകോട്ട: ശമനമില്ലാതെ തുടരുന്ന മഴ കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു.താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. പടിഞ്ഞാറെകല്ലട കോതപുരം മാനത്താഴ വടക്കതിൽ രത്നമ്മയമ്മ, കണത്താർകുന്നം കാഞ്ഞിരംതറ കിഴക്കതിൽ റംല, പോരുവഴി കമ്പലടി ചാമവിള തെക്കതിൽ ആൻസി, മുതുപിലാക്കാട് പള്ളിയുടെ പടിഞ്ഞാറ് സുനിത എന്നിവരുടെ വീടുകളാണ് ഞായറാഴ്ച തകർന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. പോരുവഴി, ശൂരനാട് വടക്ക്, പടിഞ്ഞാറെ കല്ലട, കുന്നത്തൂർ പഞ്ചായത്തുകളിലെ മഴക്കെടുതിയും രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളും പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. കൃഷിനാശവും വ്യാപകമാണ്.
തീരങ്ങളിലെ നിരവധി ഇഷ്ടിക കളങ്ങളിലും വെള്ളം കയറി. ഇവിടങ്ങളിൽ താമസിച്ച് ജോലി ചെയ്തുവന്നിരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളക്കെട്ടിലാണ്. മിക്ക വീടുകളിൽ നിന്നും ആളുകൾ താമസം മാറിയിട്ടുണ്ട്.പള്ളിക്കലാറും കല്ലടയാറും കരകവിഞ്ഞത് ശൂരനാട് വടക്ക്, പടിഞ്ഞാറെ കല്ലട, കുന്നത്തൂർ, മൺറോതുരുത്ത് പ്രദേശങ്ങളിൽ ഭീഷണിയാകുന്നു. കുന്നത്തൂർ, പടിഞ്ഞാറെ കല്ലട, കിഴക്കേകല്ലട, മൺറോതുരുത്ത് എന്നീ പ്രദേശങ്ങളിൽ കല്ലടയാറിനോട് ചേർന്ന ഭാഗങ്ങൾ പ്രളയഭീഷണിയിലാണ്.
കരയിടിച്ചിലും വ്യാപകമായി. 2018ലെ മഹാപ്രളയകാലത്തെ അവസ്ഥയിലാണ് കല്ലടയാറിെൻറ തീരപ്രദേശങ്ങൾ. തെന്മല ഡാം കൂടി തുറന്നാൽ സ്ഥിതി ഗുരുതരമാകാനാണ് സാധ്യത. പള്ളിക്കലാർ കരകവിഞ്ഞൊഴുകുന്നത് ശൂരനാട് വടക്ക്, പോരുവഴി, തൊടിയൂർ മേഖലയിൽ ആശങ്ക പരത്തുന്നുണ്ട്. ശൂരനാട് വടക്ക് ഏലാത്തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. പ്രധാന പാടശേഖരങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.
പാതിരിക്കൽ അണയുടെ തീരത്തെ ആനയടി ഏലാത്തോട് കരകവിഞ്ഞാണ് സമീപ വീടുകളിൽ വെള്ളംകയറിയത്. ഓണമ്പിള്ളി, ആനയടി, കൊച്ചുപുഞ്ച ഏലാകൾ പൂർണമായി വെള്ളത്തിലാണ്. പോരുവഴിയിൽ വെൺകുളം ഏല, ഇടയ്ക്കാട്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലടയിൽ നെൽപ്പുരക്കുന്ന്, വളഞ്ഞവരമ്പ് എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കുന്നത്തൂരിൽ കല്ലടയാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
നെൽപ്പുരക്കുന്ന് ബണ്ട് റോഡിന് വിള്ളൽ; ആശങ്കയേറി
ശാസ്താംകോട്ട: അടുത്തിടെ നിർമാണം പൂർത്തീകരിച്ച പടിഞ്ഞാറേ കല്ലട നെൽപ്പുരക്കുന്ന് ബണ്ട് റോഡിൽ വിള്ളൽ വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ഏതാനും ദിവസം മുമ്പ് ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾകൊണ്ട് വലുതായിട്ടുണ്ട്. കല്ലട ആറിെൻറ അരികിലാണ് നെൽപ്പുരക്കുന്ന് ബണ്ട് റോഡ്.
അഞ്ചു വർഷം മുമ്പ് ബണ്ട് റോഡ് തകർന്നിരുന്നു. ജനപ്രതിനിധികളും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെട്ട് പാറ ഇറക്കിയിട്ടാണ് അന്ന് അപകടം ഒഴിവാക്കിയത്. പിന്നീട്, പി.ഡബ്ല്യു.ഡി പണം അനുവദിച്ച് ബണ്ട് ബലപ്പെടുത്തുകയും റോഡ് പുനർനിർമിക്കുകയും ചെയ്തു. സമീപകാലത്താണ് ഇതിെൻറ നിർമാണം പൂർത്തിയായത്. ബണ്ട് റോഡിനു സമീപത്തായി നിരവധി വീടുകളുണ്ട്. ബണ്ട് തകർന്നാൽ കല്ലട ആറ്റിൽനിന്ന് വെള്ളം ശക്തിയോടെ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രദേശത്തേക്ക് കയറുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
കൊല്ലം: മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ കലക്ടര്‍ അഫ്സാന പര്വീണിെൻറ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.വെള്ളം കയറി തകർന്ന റോഡുകള്‍ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കടല്‍ത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കിഴക്കന്‍ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകള്‍ തുറക്കും. തെന്മല അണക്കെട്ടിലെ ജലനിരപ്പുയരുന്നതിന് അനുസൃതമായി സാവധാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. അച്ചന്കോവിലാറിെൻറ കരയില്‍ ഒറ്റപ്പെട്ട 60 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച്, സുരക്ഷ ഉറപ്പാക്കി. വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം നഷ്ടമായത് പുനഃസ്ഥാപിക്കാൻ നടപടിയെടുത്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് രണ്ടു ദിവസത്തേക്ക് നിരോധനമേര്‍പ്പെടുത്തി. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസൃതമായി വീണ്ടും അനുമതി നല്‍കും. മഴക്കെടുതിയില്‍ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നല്‍കും. വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെള്ളക്കെട്ട് പ്രദേശങ്ങളില്‍നിന്ന് പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോവിഡ് പരിശോധനയും മുടക്കമില്ലാതെ നടത്തുകയാണ്. ആവശ്യത്തിന് മരുന്നും വിദഗ്ധരുടെ സേവനവും ഉറപ്പാക്കി. ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കല്ലട ആറ്റിൽ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ തീരവാസികളെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാമേഖലകള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്, എ.ഡി.എം.എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, റൂറല്‍ എസ്.പി കെ.ബി. രവി, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
കാറ്റിലും മഴയിലും വീട് തകർന്നു: കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്
കരുനാഗപ്പള്ളി: കാറ്റിലും മഴയിലും തഴവാ പാവുമ്പയിൽ വീട് തകർന്നു. കുട്ടികളടക്കം വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാവുമ്പാ വടക്ക് വലിയ വീട്ടിൽ ഉദയകുമാറിെൻറ വീടിെൻറ അടുക്കളഭാഗമാണ് തകർന്നത്. അപകടത്തിന് തൊട്ടുമുമ്പ് ഉദയകുമാറിെൻറ ഭാര്യ സുനിതകുമാരിയും രണ്ട് കുഞ്ഞുങ്ങളും ഒരുമിച്ചിരുന്ന് അടുക്കളയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിന് ഇവർ പുറത്തേക്കിറങ്ങിയ സമയത്താണ് വീടിെൻറ ഇൗഭാഗം നിലംപൊത്തിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
കൊല്ലം: മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ കലക്ടര്‍ അഫ്സാന പര്വീണിെൻറ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.വെള്ളം കയറി തകർന്ന റോഡുകള്‍ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കടല്‍ത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു. കിഴക്കന്‍ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകള്‍ തുറക്കുകയാണ്.
തെന്മല അണക്കെട്ടിലെ ജലനിരപ്പുയരുന്നതിന് അനുസൃതമായി സാവധാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. അച്ചന്കോവിലാറിെൻറ കരയില്‍ ഒറ്റപ്പെട്ട 60 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച്, സുരക്ഷ ഉറപ്പാക്കി. വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം നഷ്ടമായത് പുനഃസ്ഥാപിക്കാൻ നടപടിയെടുത്തു. മേഖലയുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം ലഭിച്ച 1600 ലേറെ പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ട-കൊല്ലം ഹൈവേയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലെടുത്തു. നിലവിലെ സ്ഥിതി ആശ്വാസകരമാണ്. മഴ തുടരുമെന്ന പ്രവചനം മുന്‍നിർത്തി ദീര്‍ഘ-ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് രണ്ടു ദിവസത്തേക്ക് നിരോധനമേര്‍പ്പെടുത്തി. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസൃതമായി വീണ്ടും അനുമതി നല്‍കും. മഴക്കെടുതിയില്‍ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നല്‍കും. വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് ജില്ലയൊട്ടാകെ നടപ്പാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
വെള്ളക്കെട്ട് പ്രദേശങ്ങളില്‍നിന്ന് പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോവിഡ് പരിശോധനയും മുടക്കമില്ലാതെ നടത്തുകയാണ്. ആവശ്യത്തിന് മരുന്നും വിദഗ്ധരുടെ സേവനവും ഉറപ്പാക്കി. അതി ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭാരവാഹികളും ദുരന്തമേഖലകളില്‍ കൈകോര്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കല്ലട ആറിെൻറ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ തീരവാസികളെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാമേഖലകള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങള്‍ 24 മണിക്കൂര്‍ സേവനസന്നദ്ധരായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് അയച്ച ഏഴു വള്ളങ്ങള്ക്കുപുറമെ, 20 തൊഴിലാളികള്‍ സഹിതം സേവന സന്നദ്ധമായിട്ടുണ്ട്. ആവശ്യാനുസരണം ഇവയെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
താലൂക്ക്തലത്തിലുണ്ടായ നാശനഷ്ടത്തിെൻറ കണക്ക് തഹസില്‍ദാര്‍മാര്‍ അവതരിപ്പിച്ചു. ലഭ്യമായ മഴയുടെ തോത്, അണക്കെട്ടിലെ ജലനിരപ്പ്, ജലസ്രോതസ്സുകളുടെ നിലവിലെ സ്ഥിതിവിവരം എന്നിവ പരിശോധിച്ചു.
സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്, എ.ഡി.എം.എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, റൂറല്‍ എസ്.പി കെ.ബി. രവി, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. യോഗത്തിനുശേഷം ഇരു മന്ത്രിമാരും കോയിക്കല്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്യാമ്പിലുളളവര്ക്കാവശ്യമായ മരുന്നും മറ്റ് സഹായവും കൃത്യതയോടെ നല്‍കുന്നെന്ന് ഉറപ്പാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
കല്ലടയാറിെൻറ തീരങ്ങളിൽ ജാഗ്രതാ നിർദേശം
കൊട്ടാരക്കര: വെള്ളിയാഴ്ച രാത്രിയിലാരംഭിച്ച ശക്തമായ മഴ കൊട്ടാരക്കര താലൂക്കിൽ തുടരുകയാണ്. ജലാശയങ്ങളും തോടുകളും നിറഞ്ഞൊഴുകുന്നു. വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറി. കല്ലടയാർ തീരങ്ങളിൽ മുട്ടി നിറഞ്ഞൊഴുകുകയാണ്. മഴ തുടർന്നാൽ കരകവിഞ്ഞൊഴുകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഏനാത്ത് പാലം, ഞങ്കടവ് പാലം, കുന്നത്തൂർപാലം എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്താൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.
നഗരമധ്യത്തിലൂടെയുള്ള പുലമൺ തോട് കര കവിെഞ്ഞാഴുകിത്തുടങ്ങി. തോടുപുറമ്പോക്കിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നഗരസഭ ശ്രമമാരംഭിച്ചിട്ടുണ്ട്. തോടുകടന്നുപോകുന്ന ഭാഗങ്ങളിൽ കാർഷിക വിളകൾ വലിയ തോതിൽ നശിച്ചു. നെല്ലിക്കുന്നം തോടും കരകവിഞ്ഞൊഴുകുന്നു.
ഇവിടെ ഏലാ നിലങ്ങളിലെ കൃഷികളെല്ലാം നശിച്ചു. നെല്ല്, മരച്ചീനി, പച്ചക്കറി വിളകൾ എന്നിവയാണ് വലിയ തോതിൽ നശിച്ചിട്ടുള്ളത്. തൃക്കണ്ണമംഗൽ തോട്ടം മുക്കിലെ പെട്ടിക്കട ഭാഗത്ത് അഞ്ച് വീടുകളിൽ വെള്ളം കയറി. ഒരു വീട്ടുകാർ ബന്ധു വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ റോഡിൽ വെള്ളം കെട്ടി നിന്നാണ് വീടുകളിൽ വെള്ളം കയറിയത്. എം.സി റോഡിെൻറ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഓടകൾ വൃത്തിയാക്കിയതിനാൽ വാളകം ജങ്ഷനിലെ വെള്ളക്കെട്ടിെൻറ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാൽ, എം.എൽ.എ മുക്കിൽ വെള്ളക്കെട്ട് തുടരുന്നു.
മടത്തിയറ, സദാനന്ദപുരം എന്നിവിടങ്ങളിലെ നെൽവയലുകളിൽ വെള്ളം കയറി. ഇരണൂർ ക്ഷേത്രത്തിെൻറ കൃഷികൾ നശിച്ചു. കൊട്ടാരക്കര താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ വകുപ്പുകൾ സജ്ജമാണെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
പുനലൂർ പട്ടണം വെള്ളത്തിൽ
പുനലൂർ: കല്ലടയാർ കരകവിഞ്ഞതോടെ പുനലൂർ പട്ടണത്തിലെ പല ഭാഗങ്ങളിലും വെള്ളംകയറി. എം.എൽ.എ റോഡിന് വശത്തുള്ള ഏലായിലും വെട്ടിപ്പുഴ തോടിലും കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്നു. വെട്ടിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലടക്കം വെള്ളം കയറി.
എം.എൽ.എറോഡിൽ നിന്ന് ടൗണിലേക്കുള്ള ലിങ്ക് റോഡായ ജയഭാരതം ഹോസ്പിറ്റൽ റോഡ് വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു. തെന്മല ഡാമിെൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതിനനുസരിച്ച് കല്ലടയാറിലെ ജലനിരപ്പും ഉയരുന്നതാണ് പട്ടണത്തിലെ വെള്ളപ്പൊക്കത്തിനിടയാക്കിയത്. കല്ലടയാറിെൻറ ഇരുകരകളിലും താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ആശുപത്രിയിലും തൊട്ടടുത്തെ മറ്റ് കെട്ടിടങ്ങളിലും വെള്ളം കയറി. കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സിെൻറ താഴത്തെ നിലയിൽ വെള്ളം കയറി.
ചെമ്മന്തൂരിലെ സി.എസ്.ബി ട്രേഡേഴ്സ് എന്ന പല ചരക്ക് മൊത്തവ്യാപാര കേന്ദ്രത്തിെൻറ താഴത്തെ നിലയിൽ വെള്ളം കയറി. മഴ കൂടുതൽ കനക്കുകയാണെങ്കിൽ കുറേപ്പേരെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടി വരും.
പുനലൂർ കാര്യറ റൂട്ടിൽ വള്ളക്കടവ്, സർക്കാർ മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയതിനാൽ പത്തനാപുരം ഭാഗത്തേക്ക് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പല ഭാഗത്തും വലിയ തോതിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാനായി വിവിധ വകുപ്പുകളും നഗരസഭയും രംഗത്തുണ്ടെന്ന് പി.എസ്. സുപാൽ എം.എൽ.എ, നഗരസഭാധ്യക്ഷ നിമ്മിഏബ്രഹാം, ആർ. ഡി.ഒ. ബി. ശശികുമാർ എന്നിവർ അറിയിച്ചു.
കണ്ട്രോള് റൂം തുറന്നു
കൊല്ലം: െതന്മല ഡാമിെൻറ ഷട്ടറുകൾ തിങ്കളാഴ്ച രാവിലെ ഏഴുമുതൽ പടിപടിയായി പരമാവധി 200 സെൻറി മീറ്റർ വരെ ഉയർത്തും. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.കണ്ട്രോള് റൂം നമ്പരുകള്‍: ജില്ലാ കണ്ട്രോള് റൂം -1077, 0474-2794002, 2794004. താലൂക്ക് നമ്പറുകൾ: കൊല്ലം -0474-2742116, കരുനാഗപ്പള്ളി -0476-2620223, കുന്നത്തൂര്‍ -0476-2830345, കൊട്ടാരക്കര -0474-2454623, പുനലൂര്‍ -0475-2222605, പത്തനാപുരം -0475-2350090
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.