കൊല്ലം: എട്ടുമാസം മുമ്പ് തെന്മല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനെ കൈവിലങ്ങിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ തെന്മല മുന്‍ എസ്.എച്ച്.ഒക്ക് സസ്പെന്ഷന്. കഴിഞ്ഞദിവസം ഹൈകോടതി ഈ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
മുൻ തെന്മല എസ്.എച്ച്.ഒയായിരുന്ന വിശ്വംഭരനെയാണ് സസ്പെന്‍ഡ് ചെയ്തത്. തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് ഇന്ദിര നഗറില്‍ രജനി വിലാസത്തില്‍ രാജീവിനെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബന്ധു അസഭ്യം വിളിച്ചെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയേപ്പാഴാണ് പരാതിക്കാരനായ രാജീവിന് ദുരനുഭവമുണ്ടായത്. പരാതി നല്കാനെത്തിയപ്പോള് സി.ഐ വിശ്വംഭരന് യൂനിഫോമില്ലാതെ പുറത്തുവരികയും രാജീവിനോട് കാര്യം തിരക്കുകയും തുടര്‍ന്ന് എഴുതി തയാറാക്കിയ പരാതി രാജീവ് സി.ഐക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതി സ്വീകരിച്ചതിെൻറ രസീത് ആവശ്യപ്പെട്ടതോടെ ആക്ഷേപിച്ചെന്നും സി.ഐ മുഖത്തടിച്ചെന്നും വിലങ്ങുെവച്ച് മർദിച്ചെന്നുമാണ് പരാതി.
മാതാവിനെയും സഹോദരനെയും വിളിച്ചുവരുത്തിയാണ് പിന്നീട് രാജീവിനെ വിട്ടയച്ചത്. മര്‍ദനത്തിെൻറ ദൃശ്യങ്ങള്‍ രാജീവ് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് ചിത്രീകരിക്കുന്നത് കണ്ടതോടെ പൊലീസുകാര്‍ പ്രകോപിതരായെന്നും പ്രതികാരബുദ്ധിയോടെ പെരുമാറിയതായും രാജീവ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിഡിയോ ദൃശ്യങ്ങള്‍ മായ്ക്കാന്‍ ആവശ്യപ്പെടുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും രാജീവ് പറഞ്ഞു. മര്‍ദനത്തിെൻറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവിനെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു.
സംഭവത്തില്‍ റൂറല്‍ പൊലീസ് തലപ്പത്തും ജില്ല പൊലീസ് തലപ്പത്തും വീഴ്ചയുണ്ടായതായും തെളിഞ്ഞിരുന്നു. തെന്മല സി.ഐക്കും എസ്.ഐക്കുമെതിരെ റിപ്പോര്‍ട്ട് നാലു മാസംമുമ്പ് സി.ആര്.ബി ഡിവൈ.എസ്.പി സമര്‍പ്പിച്ചിരുന്നെങ്കിലും സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് അയച്ചിരുന്നില്ല. കോടതി ഇടപെടല്‍ ഭയന്ന് അടുത്തിടെയാണ് ഈ ഫയല്‍ അയച്ചത്. സി.ഐ വിശ്വംഭരനും കൂട്ടുനിന്ന എസ്.ഐ ശാലുവിനുമെതിരെ ഒരു നടപടിയുമുണ്ടായിരുന്നില്ല. കുറ്റം തെളിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിെൻറ തകര്‍ച്ചയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഇവര്‍ സർവിസില്‍ ഇേപ്പാഴും തുടരുന്നതില്‍ ഞെട്ടലുണ്ടെന്നും ഇവരുടെ നടപടി കാടത്തമാണെന്നുമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചത്.
ജില്ല പൊലീസ് േമധാവിക്ക് ജില്ല ഡി.സി.ആര്.ബി നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സി.ഐക്കും എസ്.ഐക്കുമെതിരെ നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് പരാതിക്കാരനായ രാജീവ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. കേസ് മാസം 22 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തെന്മല സി.ഐക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.