representational image

ബാങ്ക് ലോക്കറിൽനിന്ന് ആറ് പവൻ നഷ്ടമായി

ഓയൂർ: കനറാ ബാങ്കിന്‍റെ പൂയപ്പള്ളി ശാഖയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആറ് പവന്‍റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ഓയൂർ വട്ടപ്പാറ സ്വദേശിയായ താഹയുടെ ലോക്കറിൽ നിന്നാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പായ്ക്കറ്റ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബാങ്ക് മാനേജർ സജീവ് മറ്റൊരു ഇടപാടുകാരന് ലോക്കറിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിനിടയിലാണ് മറ്റൊരു ലോക്കർ തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് ലോക്കറിന്‍റെ ഉടമയെ വിവരം അറിയിച്ചു.

അദ്ദേഹം ബാങ്കിലെത്തി ലോക്കർ പരിശോധിക്കുകയും ഒരു കവറിൽ സൂക്ഷിച്ചിരുന്ന രണ്ട് വളകളും ചെറുകമ്മലുകളുമടക്കം ആറ് പവന്‍റെ ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പൂയപ്പള്ളി കനറാ ബാങ്കിന്‍റെ ശാഖയിൽ 72 ലോക്കറുകളാണുള്ളത്. ഇതിൽ ഒരു ലോക്കറാണ് ഓയൂർ വട്ടപ്പാറസ്വദേശിയുേടത്. ഇദ്ദേഹം കഴിഞ്ഞ 23ന് ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയിരുന്നു.പിന്നീട് ലോക്കർ പൂട്ടുകയും ചെയ്തു. എന്നാൽ, ലോക്ക് വീണെങ്കിലും വാതിൽ ചേർത്തടക്കാത്തതിനാൽ ശരിയായ രീതിയിൽ പൂട്ട് വീഴാതെ തുറന്ന് തന്നെ കിടക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Tags:    
News Summary - gold was lost from the bank locker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.