ചിന്നക്കട മേല്‍പാലത്തിന് താഴെയുള്ള ക്വാര്‍ട്ടേഴ്സ് പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നു
കൊല്ലം: നഗരമധ്യത്തില്‍ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തി. ചിന്നക്കട മേല്‍പാലത്തിന് താഴെയുള്ള ഒഴിഞ്ഞ ക്വാര്‍ട്ടേഴ്സുകളിലാണ് റെയ്ഡ് നടത്തിയത്. ഈ പ്രദേശങ്ങളില്‍ ലഹരിമാഫിയയും സാമൂഹികവിരുദ്ധരും ലഹരി വില്പന നടത്തുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അസി.എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ടിെൻറ നേതൃത്വത്തില്‍ സ്പെഷല്‍സ്ക്വാഡ് എക്സൈസ് ഇൻറലിജന്‍സ് ബ്യൂറോ, കൊല്ലം എക്സൈസ് റേഞ്ച് സംഘം എന്നിവ സംയുക്തമായി 10 പേരടങ്ങുന്ന മൂന്നുസംഘങ്ങളായിട്ടാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഇവിടെയുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വിവരം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ക്വാര്‍ട്ടേഴ്സിനുള്ളില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. രാത്രിയില്‍ ആളുകള്‍ തമ്പടിക്കുന്നതിെൻറ തെളിവ് ലഭിച്ചതായും വരുംദിവസങ്ങളിലും നഗരത്തിലെ ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ തുടരുമെന്നും എക്സൈസ് അറിയിച്ചു.
സ്പെഷല്‍ സ്ക്വാഡ് സി.ഐ എസ്. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജി. ഉദയകുമാര്‍, എം. കൃഷ്ണകുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ എം. മനോജ് ലാല്‍, സുരേഷ്കുമാര്‍, ഷഹറുദീന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.