അരുൺ
കിളികൊല്ലൂർ: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ സഹോദരിയെ ആക്രമിച്ചയാൾ പിടിയിൽ. പേരൂർ താഴതിൽ വീട്ടിൽ അരുണാണ് (29) പിടിയിലായത്. കുടുംബസ്വത്ത് ഭാഗംവെക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പ്രതിയുടെ സഹോദരിയായ അശ്വതി വിവാഹബന്ധം വേർപെടുത്തി മാതാവിനോടൊപ്പം വീട്ടിൽ താമസിക്കുന്നതിൽ അരുണിന് പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെ, അശ്വതി കുടുംബ സ്വത്തിൽ അവകാശമുന്നയിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്.
21ന് മാതാവിനൊപ്പം പുറത്തുപോയി വന്ന സഹോദരിയെ ഇയാൾ പുറത്താക്കി വീട് പൂട്ടി. തുടർന്ന്, ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അക്രമാസക്തനായ പ്രതി കൊല്ലുമെന്ന് ഭീഷണി മുഴക്കി കൈയിൽകിട്ടിയ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് അശ്വതിയെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവതിയുടെ തലക്ക് മുറിവേൽക്കുകയും കൈവിരലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. മാതാവിന്റെ പരാതിയെ തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കിളികൊല്ലൂർ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് കമീഷണർ അഭിലാഷിന്റെ നിർദേശാനുസരണം കിളികൊല്ലൂർ സ്റ്റേഷൻ എസ്.ഐമാരായ സുകേഷ്, സന്തോഷ് സി.പി.ഒമാരായ സാജ്, പ്രശാന്ത്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.