ആന കടത്ത്: ഒരാൾ കസ്​റ്റഡിയിൽ

കൊല്ലം: കോവിഡ് കാലം മറയാക്കി കേരളത്തിലേക്ക് ആനയെ കടത്തിയ കേസിൽ ഒരാൾ കസ്​റ്റഡിയിലായി. കൊല്ലം സ്വദേശിയായ ഇയാളിൽനിന്ന് രണ്ട് ആനകളെയും കസ്​റ്റഡിയിലെടുത്തതായാണ് വിവരം. പേരുവിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല.

നേരത്തെ യുട്യൂബ് ചാനലിൽ വന്ന വിഡിയോയിൽ നിന്നാണ് ആന കടത്ത് സംബന്ധിച്ച് വിവരം വനംവകുപ്പിന് ലഭിച്ചത്. ഇതേത്തുടർന്ന് വനംവകുപ്പ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുകയും വിവരം ശേഖരിക്കുകയും ചെയ്തിരുന്നു.

15 ആനകളെ ബിഹാറിൽനിന്ന് കേരളത്തിലെത്തി​െച്ചന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആന മുതലാളിമാരാണ് ഇതിന് പിന്നിലെന്നും വനംവകുപ്പിന് സൂചന ലഭിച്ചിരുന്നു. രണ്ട് മുതലാളിമാരുടെ വീടുകളിൽ പരിശോധനയും നടത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് തുടർ നടപടി.

Tags:    
News Summary - Elephant smuggling: One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.