കിളികൊല്ലൂര്‍: മദ്യപിച്ചെത്തി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച യുവാവ് പിടിയില്‍. മങ്ങാട് ചാത്തിനാംകുളം ഗോപകുമാറിെൻറ വീട്ടില്‍ വാടകക്ക് താമസിക്കുന്ന തറവിള വീട്ടില്‍ പട്ടം എന്ന തനീസ് (31) ആണ് കിളികൊല്ലൂര്‍ പൊലീസിെൻറ പിടിയിലായത്. ഇയാളുടെ ഭാര്യയായ ഫാത്തിമ(29)ക്കാണ് കുത്തേറ്റത്.
ഞായറാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഉച്ചക്ക് പുറത്തുപോയി മദ്യപിച്ച് വീട്ടില്‍ തിരിച്ചെത്തിയ തനീസ് ഭാര്യ ഫാത്തിമയെ അസഭ്യം പറയുകയും തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയുംചെയ്തു. ഇത് തടയാനെത്തിയ വിരോധത്തിലാണ് മുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് ഫാത്തിമയുടെ വയറ്റിലും കാലിലും കുത്തിയത്. കുത്തേറ്റ് വീടിന് പുറത്തിറങ്ങിയ ഫാത്തിമയെ തനീസ് വീടിന് പുറത്ത് കിടന്ന കസേരകൊണ്ട് തലക്കടിക്കുകയും ചെയ്തു. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഫാത്തിമയുടെ തലക്ക് നാല് തുന്നലുണ്ട്. ഗുരുതര പരിക്കേറ്റ ഇവരെ മിയണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് കേസെടുക്കുകയും ഭര്‍ത്താവ് തനീസിനെ അറസറ്റ് ചെയുകയുമായിരുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്, എസ്.ഐമാരായ അനീഷ്, സുധീര്‍, സി.പി.ഒമാരായ ഷാജി, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.