പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ലും സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യ​ലും: യു​വാ​വ് അ​റ​സ്​​റ്റി​ൽ

ഇ​ര​വി​പു​രം: വ​ള്ള​ക്ക​ട​വ് സൂ​നാ​മി ഫ്ലാ​റ്റി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളിെൻറ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും പ​രി​സ​ര​വാ​സി​യാ​യ സ്ത്രീ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം ഇ​ട​ക്കു​ന്നം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​വി​ത്രം ന​ഗ​ർ നി​ല​മേ​ൽ തൊ​ടി വീ​ട്ടി​ൽ രാ​ഹു​ൽ (27) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഫ്ലാ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും മ​ദ്യ​പാ​ന​വും വ​ർ​ധി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് ന​ട​ത്തെ​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Destroying and harassing women in public: Youth Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.