മുക്കുപണ്ടം പണയം ​െവച്ച്​ പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍

കിളികൊല്ലൂര്‍: മുക്കുപണ്ടം പണയം ​െവച്ച്​ പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയിലായി‍. ഇടുക്കി ചെറുതോണി കുന്നത്ത് വീട്ടില്‍ അഖില്‍ ബിനു (അപ്പു-20), കിളികൊല്ലൂർ കല്ലുംതാഴം കൃഷ്ണമന്ദിരത്തില്‍ വിഷ്ണു (26) , കല്ലുംതാഴം ഇരട്ടക്കുളങ്ങര എസ്.ആര്‍ ഭവനില്‍ സിദ്ധാര്‍ഥ്​ (26), കൊറ്റങ്കര പേരൂര്‍ ടി.കെ.എം.സി വയലില്‍വീട്ടില്‍ വിനീത് (25) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസി​െൻറ പിടിയിലായത്.

കുറ്റിച്ചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം നല്‍കി 50,000 രൂപ തട്ടിയ കേസിലാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

അപ്പുവി​െൻറ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്ന്​ മുക്കുപണ്ടം എത്തിച്ച ശേഷം ബാക്കി പ്രതികളുടെ സഹായത്തോടെയാണ് പണയം ​െവച്ചു തട്ടിപ്പ് നടത്തിയിരുന്നത്. കേസിലെ മുഖ്യപ്രതിയായ അഖില്‍ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച കുറ്റിച്ചിറയിലെ സ്ഥാപനത്തിലെത്തിയ പ്രതികള്‍ രണ്ടാം പ്രതി വിഷ്ണുവി​െൻറ കുഞ്ഞിനു സുഖമില്ലെന്ന കാരണം പറഞ്ഞ് അടിയന്തരമായി 50,000 രൂപ ആശുപത്രി ബില്ലിനായി വേണമെന്ന്​ പറഞ്ഞ്​ വ്യാജ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാണ്​ തട്ടിപ്പ് നടത്തിയത്.

ഇതിനു ശേഷം ജീവനക്കാര്‍ക്ക് സംശയം േതാന്നിയതിനെ തുടര്‍ന്ന് ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കിളികൊല്ലൂര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

എ.സി.പി. പ്രദീപ്കുമാറി​െൻറ നിര്‍ദേശപ്രകാരം കിളികൊല്ലൂര്‍ സി.ഐ കെ.വിനോദി​െൻറ നേതൃത്വത്തില്‍ എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, താഹകോയ, ജയന്‍. കെ. സക്കറിയ, മധു, ജാനസ്, സന്തോഷ്, എ.എസ്.ഐമാരായ എസ്. സന്തോഷ്‌കുമാര്‍, സുനില്‍, സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - Defendants arrested in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.