കൊല്ലം: ചവറ തെക്കുംഭാഗം ഞാറമ്മൂട്ടിൽ അമ്മയെ കൊലപ്പെടുത്തിയ മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പുലർച്ചെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ ദേവകി(75)യുടെ മരണമാണ് കൊലപാതകമാണെന്ന് വിദഗ്ധാന്വേഷണത്തിൽ തെളിഞ്ഞത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കഴുത്തിൽ ബലം പ്രയോഗിച്ചതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകനായ രാജേഷും മരുമകൾ ശാന്തിനിയും പൊലീസ് പിടിയിലായത്.
അമ്മയുമായി സ്വത്ത് തർക്കത്തിലായിരുന്ന മകൻ വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മരണം സ്വാഭാവികമാണെന്ന് വാദിച്ച് അറസ്റ്റിനെ ചെറുക്കാൻ ശ്രമിെച്ചങ്കിലും ശാസ്ത്രീയമായ അന്വേഷണങ്ങളും തെളിവുകളും നിരത്തി പൊലീസ് ചോദ്യംചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി കെ. സജീവിെൻറ നേതൃത്വത്തിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ആർ. രാജേഷ്കുമാർ, എസ്.ഐമാരായ എം. സുജാതൻപിള്ള, പി.വി. വിജയകുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.