ആര്യങ്കാവിൽ കോൺഗ്രസ് ഒറ്റക്ക്; പലയിടത്തും വിമതരും രംഗത്ത്

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ ഘടകകക്ഷികളെ ഒതുക്കി ഇത്തവണ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും. 13 വാർഡിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സീറ്റ് നിഷേധിച്ചതിനെതിരെ കോൺഗ്രസുകാരുൾ​െപ്പടെ വിമതരായി പലരും രംഗത്തുണ്ട്.

കഴിഞ്ഞതവണ കേരള കോൺഗ്രസ് (എം) അടക്കം സീറ്റ് കിട്ടി വിജയിച്ചിരുന്നു. ഇത്തവണ ഘടകകക്ഷികളെയെല്ലാം ഒഴിവാക്കി വാർഡുകളെല്ലാം കോൺഗ്രസ് കൈയടക്കി.

സീറ്റ് നിഷേധിച്ചതിനെതിരെ അച്ചൻകോവിൽ രണ്ടാംവാർഡിൽ കോൺഗ്രസ് നേതാവായ അച്ചൻകോവിൽ ശ്രീരാജ് വിമതനായി മത്സരത്തിനുണ്ട്. കഴിഞ്ഞതവണ കേരള കോൺഗ്രസ് (എം) വിജയിച്ച വാർഡായ ആര്യങ്കാവ് വാർഡിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥിയും മത്സരത്തിനുണ്ട്.

കോൺഗ്രസ് സ്ഥാനാർഥികൾ: അച്ചൻകോവിൽ ക്ഷേത്രം- ദീപ മനോജ്, അച്ചൻകോവിൽ- അനിൽകുമാർ, അമ്പനാട് ഈസ്​റ്റ്​- റോണിതാ ഉദയകുമാർ.

ആര്യങ്കാവ്- സുജ തോമസ്, ആര്യങ്കാവ് ക്ഷേത്രം- സണ്ണി ജോസഫ്, പാലരുവി- ജസിന്താ റോയ്, ഇടപ്പാളയം- ശിവകാമി. ഫ്ലോറൻസ്- ബിജു എബ്രഹം, കഴുതുരുട്ടി- എസ്. സുരേഷ്, നെടുമ്പാറ- വിജയകുമാരി. വെഞ്ച്വർ- എസ്. ജയരാജ്, പുത്തോട്ടം- ബിന്ദു ഗോപാലകൃഷ്ണൻ, അമ്പനാട് വെസ്​റ്റ്​- സ്​റ്റീഫൻ.

Tags:    
News Summary - congress will contest alone in aryankavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.