cccc

അഞ്ചാലുംമൂട്ടില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജങ്ഷനില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. ആര്‍ക്കും പരിക്കില്ല. അഞ്ചാലുംമൂട്-കുണ്ടറ റൂട്ടിലെ ബസ് സ്‌റ്റോപ്പിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പലചരക്ക് കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്​. വ്യാഴാഴ്ച രാവിലെ 10.30ന് കൊല്ലത്ത് നിന്ന് കുരീപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ് അഞ്ചാലുംമൂട് ജങ്ഷനിലെത്തിയപ്പോഴാണ് കടയുടെ മുന്‍വശത്ത് ഇടിച്ചത്. ഈ സമയം കടയില്‍ തിരക്കില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. കടയുടെ മുന്‍വശം ഭാഗികമായി തകര്‍ന്നു. അപകടത്തെതുടര്‍ന്ന് ബസിലെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.