അ​മീ​ർ

വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

ശൂരനാട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാളെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിശേരിക്കൽ സലാമിയ മൻസിലിൽ അമീർ (21) ആണ് അറസ്റ്റിലായത്. ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടിൽ വീട്ടിൽ ഷാനെയാണ് ആക്രമിച്ചത്. ഞായറാഴ്ച പുലർച്ച 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം.

അമീറും ശൂരനാട് തെക്ക് സ്വദേശിയായ നൗഫലും ചേർന്നാണ് ആക്രമിച്ചത്. പ്രതികൾക്ക് ഷാനിനോടുള്ള മുൻവിരോധം കാരണം വീട്ടിൽ നിന്ന് വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടുകയായിരുന്നു. നൗഫലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ശൂരനാട് എസ്.ഐ രാജൻബാബു, എ.എസ്.ഐ ഹർഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Attempted murder-The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.