വ​യ​ലാ എ​ൻ.​വി.​യു.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജൈ​വ നെ​ൽ​കൃ​ഷി പാ​ട​ത്ത്

പാഠ്യേതര പദ്ധതികളിലും തിളങ്ങി വയലാ എൻ.വി.യു.പി.എസ്

അ​ഞ്ച​ൽ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മി​ക​ച്ച മാ​തൃ​ക​ക​ൾ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന ഹ​രി​ത വി​ദ്യാ​ല​യം വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി ഷോ​യി​ലേ​ക്ക് അ​ഞ്ച​ൽ ഉ​പ​ജി​ല്ല​യി​ലെ വ​യ​ലാ എ​ൻ.​വി.​യു.​പി സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് 110 സ്​​കൂ​ളു​ക​ളി​ൽനി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ ഏ​ക യു.​പി സ്കൂ​ളാ​ണി​ത്.

കോ​വി​ഡ്കാ​ല​ത്തെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ത​ൽ സ്കൂ​ൾ ന​ട​ത്തു​ന്ന അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശു​ചി​ത്വ പ​ദ്ധ​തി​ക​ളും ചി​ത്രീ​ക​രി​ച്ച് കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. സ്കൂ​ളി​ലും വീ​ട്ടി​ലും ഉ​ണ്ടാ​കു​ന്ന പാ​ഴ് വ​സ്തു​ക്ക​ളെ കൗ​തു​ക വ​സ്തു​ക്ക​ളാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന ‘പു​ന​ർ​ജ​നി’ ക​ട സ്കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാ ജ​ങ്​​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന മാ​ലി​ന്യം കു​റ​ക്കു​ന്ന​തി​നോ​ടൊ​പ്പം കൗ​തു​ക​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക കു​ട്ടി​ക​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു.

കു​ട്ടി​ക​ൾ​ക്കാ​യി ലോ​കോ​ത്ത​ര സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സി​നി​മാ​ലോ​കം, ജൈ​വ നെ​ൽ​കൃ​ഷി, സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75 വ​ർ​ഷ​ങ്ങ​ൾ എ​ന്ന ച​രി​ത്രാ​ന്വേ​ഷ​ണ പ്രോ​ജ​ക്ട് തു​ട​ങ്ങി​യ​വ​യാ​ണ് സ്കൂ​ൾ അ​ക്കാ​ദ​മി​ക​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. വ​യ​ലാ സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യും ഹ​രി​ത വി​ദ്യാ​ല​യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.

യൂ​നി​സെ​ഫ് സോ​ഷ്യ​ൽ പോ​ളി​സി ഓ​ഫിസ​റാ​യ പി​യൂ​ഷ് ആ​ന്റ​ണി, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ ഇ.​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ ,അ​ധ്യാ​പ​ക​രാ​യ നാ​രാ​യ​ണ​നു​ണ്ണി, ഷാ​ന​വാ​സ് തു​ട​ങ്ങി​യ വി​ദ​ഗ്ധ​രാ​ണ് സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഉ​പ​ജി​ല്ല, ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും നേ​ടി മി​ക​വ്​ പു​ല​ർ​ത്തു​ന്നു​ണ്ട്​ ഈ ​വി​ദ്യാ​ല​യം.

Tags:    
News Summary - Vayala NVUPS shines in extra-curricular projects as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.