അഞ്ചൽ: ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ ബാഗിൽനിന്ന് അത്തർ കുപ്പി തറയിൽ വീണ് പൊട്ടിയതിനെതുടർന്ന് രൂക്ഷഗന്ധം ശ്വസിച്ച വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ പത്താംതരത്തിലെ അഞ്ച് വിദ്യാർഥിനികൾക്കാണ് ശ്വാസതടസ്സവും തലകറക്കവുമുണ്ടായത്. അധ്യാപകരുടെ നേതൃത്വത്തിൽ ഉടൻതന്നെ കുട്ടികളെ തൊട്ടടുത്ത സി.എച്ച്.സിയിലെത്തിച്ച് ചികിത്സ നൽകി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ബാഗിൽനിന്ന് പുസ്തകം എടുക്കുന്നതിനിടെ അത്തർ കുപ്പി അബദ്ധത്തിൽ തറയിൽ വീണ് പൊട്ടിയപ്പോഴുണ്ടായ രൂക്ഷഗന്ധം ശ്വസിച്ചതുമൂലമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് എന്നാണ് വിവരം. അഞ്ചൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അത്തറിന്റെ സാമ്പ്ൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.