സുരേഷ്
Posted On
date_range Updated On
date_range വീട്ടില്‍കയറി ബന്ധുവിനെ വെട്ടിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
അഞ്ചൽ: അടുത്ത ബന്ധുവായ യുവാവിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അറയ്ക്കൽ മേമലയിൽ സുരേഷ് ഭവനില്‍ സുരേഷാണ് (32)പിടിയിലായത്.
സുരേഷിന്‍റെ ബന്ധുവായ കൊമ്പേറ്റിമല സേതു വിലാസത്തിൽ സേതു (25) വിനാണ് വെട്ടേറ്റത്.തലക്കും വയറിനും ഗുരുതരമായി മുറിവേറ്റ നിലയിൽ സേതുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സേതുവിന് വെട്ടേറ്റത്. 2021ല്‍ സുരേഷിനെ സേതു കല്ലുകൊണ്ട് ഇടിച്ച് മുറിവേൽപിച്ചിരുന്നു. ഈ കേസില്‍ സേതു ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
ഇതിന്‍റെ പേരില്‍ പിന്നീട് ഇരുവരും തമ്മിൽ പലപ്പോഴും വാക്കേറ്റവും തര്‍ക്കവുമുണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവം. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.