കടയ്ക്കൽ: അമീബിക് മസ്തിഷ്ക ജ്വരം മരണത്തിന് പിന്നാലെ കടയ്ക്കലിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കടയ്ക്കൽ വടക്കേവയൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചമുമ്പാണ് ഇവരുടെ ആരോഗ്യസ്ഥിതി മോശമായത്. ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. രോഗാവസ്ഥ മാറ്റമില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കടയ്ക്കൽ ആൽത്തറമൂട് രാഗത്തിൽ ബിജു (42) അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു തിങ്കളാഴ്ച പുലർച്ചെ മരിച്ചതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ബിജുവിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. കുളങ്ങളിലും, തോടുകളിലും മറ്റും ജലാശയങ്ങളിലും പൊതുജനങ്ങൾ ഇറങ്ങുന്നതിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിലക്കിയിരുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രോഗലക്ഷണം കണ്ടുവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.