കനത്ത തിരമാലയിൽവള്ളം മറിഞ്ഞ് ഒരു മരണം: ഒരാൾ രക്ഷപ്പെട്ടു

കൊല്ലം: കനത്ത തിരമാലയിൽ വള്ളം മറിഞ്ഞ് ഒരു മരണം. ഒരാൾ രക്ഷപ്പെട്ടു. മറ്റൊരു വള്ളം കരയിലേക്ക് കയറിയ നിലയിൽ കാണപ്പെട്ടു. പൂന്തുറ മാമ്പള്ളി ഭാഗം സ്വദേശി ഫെലി ജിക്സാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബർണാഡാണ് രക്ഷപ്പെട്ടത്.

ഇരവിപുരം കാക്ക തോപ്പ് തീരത്താണ് മൃതദേഹം അടിഞ്ഞത്. ശക്തി കുളങ്ങരയിലും കടലിൽ വള്ളം മറിഞ്ഞ് നാല് മത്സ്യ തൊഴിലാളികൾ അപകടത്തിൽ പെട്ടു. ഇവരെ രക്ഷപ്പെടുത്തി കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചു. 

Tags:    
News Summary - A boat overturned in the sea and one died. One person survived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.