Posted On
date_range Updated On
date_range കൊല്ലം റൂറലിൽ മാസ്ക് ധരിക്കാത്തതിന് 547 പേർക്കെതിരെ പിഴ; 200 വാഹനങ്ങൾ പിടിച്ചെടുത്തു, അകലം പാലിക്കാത്തതിന് 828 പേർക്കെതിരെ നടപടി
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ മാസ്ക് ധരിക്കാത്തതിന് 547 പേരിൽ നിന്ന് പൊലീസ് പിഴയീടാക്കി. 200 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 828 പേർക്കെതിരെയും മറ്റ് കോവിഡ് നിയമലംഘനങ്ങൾ നടത്തിയതിന് 102 പേർക്കെതിരെയും നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
7424 പേർക്ക് താക്കീത് നൽകി. 8742 വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ നടത്തുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.