500 പേര്‍ക്കുകൂടി നിയമനം: കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ വെള്ളിയാഴ്ച തുറക്കും

കൊല്ലം: കാഷ്യൂ കോര്‍പറേഷ‍​ൻെറ 30 ഫാക്ടറികളും വെള്ളിയാഴ്ച മുതൽ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹന്‍ അറിയിച്ചു. പുതിയ 500 തൊഴിലാളികളെ കൂടി നിയമിക്കും. ടെസ്റ്റ് വര്‍ക്കും മറ്റ് നടപടിക്രമ ങ്ങളും പാലിച്ച്​ ഉടന്‍ നിയമനം നല്‍കും. വിദേശ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി ലഭിക്കുന്നതിന് വന്ന കാലതാമസമാണ് നാല് മാസം ഫാക്ടറികള്‍ അടഞ്ഞു കിടക്കാന്‍ കാരണം. കാലാവസ്ഥ വ്യതിയാനംമൂലം തോട്ടണ്ടി ലഭ്യതയില്‍ വന്ന കുറവും ശ്രീലങ്കയിലെ അഭ്യന്തരപ്രശ്‌നംമൂലം കൊളംബോ തുറമുഖം വഴി ചരക്ക് നീക്കം തടസ്സപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായി. ഓണം വരെ മുടക്കമില്ലാതെ ജോലി നല്‍കാന്‍ ആവശ്യമായ 6000 മെട്രിക് ടണ്‍ തോട്ടണ്ടിയാണ് ഇപ്പോള്‍ എത്തുന്നത്. ഓണത്തിന് മുമ്പ് 75 ദിവസം തുടര്‍ച്ചയായി ജോലി നല്‍കും. ഓണം കഴിഞ്ഞ്​ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തോട്ടണ്ടി കാഷ്യൂ ബോര്‍ഡ് വഴി എത്തിക്കും. ....must.... എൻ.ജി.ഒ യൂനിയൻ മാർച്ചും ധർണയും ഇന്ന്​ കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കേരള എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11ന്​ കൊല്ലം കലക്ടറേറ്റിലേക്ക്​ മാർച്ചും ധർണയും നടത്തും. യൂനിയൻ സംസ്ഥാന​ സെക്രട്ടറി വി.കെ. ഷീജ ഉദ്​ഘാടനം ചെയ്യും. രാവിലെ 11ന്​ കൊല്ലം താലൂക്ക്​ ഓഫിസ്​ ജങ്​ഷന്​ മുന്നിൽനിന്ന്​ മാർച്ച്​ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.