കടയ്ക്കൽ: കിഴക്കൻ മലയോര മേഖലയിലെ ബൃഹത്തായ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കാൻ ഇട്ടിവ പഞ്ചായത്ത്. ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെയുള്ള സമ്പൂർണ കുടിവെള്ള പദ്ധതി പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനം തുടങ്ങി. നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം നിഷാദ് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി. ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ. നൗഷാദ്, പഞ്ചായത്തംഗങ്ങളായ ടോം കെ. ജോർജ്, ടി.സി. പ്രദീപ്, അനിതകുമാരി, കെ. ലളിതമ്മ, എം. ഷെരീഫ്, കെ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.