ശാസ്താംകോട്ട: ഓണവിപണി ലക്ഷ്യമിട്ട് ചാരായം വാറ്റുന്നതിന് കൊണ്ടുവന്ന 40 ലിറ്റർ സ്പിരിറ്റ് ശാസ്താംകോട്ട എക്സൈസ് പിടികൂടി. രണ്ട് പേരെയും സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. ശൂരനാട് വടക്ക് ഇടപ്പനയം അമ്പാടിയിൽ സുനിൽ കുമാർ (40), കുണ്ടറ മുളവന സുധിഭവനിൽ സുനിൽ കുമാർ (42) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽനിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശാസ്താംകോട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, സിവിൽ എക്സൈഡ് ഓഫിസർമാരായ അനീഷ്, അജയൻ, അശ്വന്ത്, ശ്യാംകുമാർ, ജിനു തങ്കച്ചൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കർഷക ദിനാചരണം ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഹാളില്‍ കര്‍ഷക ദിനാചരണവും വിവിധമേഖലകളിൽ അവാർഡ് നേടിയ മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനവും ആദരിക്കലും നടത്തി. തേവലക്കര പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സിന്ധു അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.