12-14 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷന്​ തുടക്കം

കൊല്ലം: 12-14 വയസ്സ്​ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ജില്ലയിൽ ആരംഭിച്ചു. ആദ്യദിനം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ മൂന്നുപേരാണ് കോർബെവാക്സ് വാക്സിൻ സ്വീകരിച്ചത്. ജില്ല ആർ.സി.എച്ച്​ ഓഫിസർ ഡോ. എം.എസ്. അനു, ആശുപത്രി സൂപ്രണ്ട് ഡോ. വി. കൃഷ്ണവേണി, എം.സി.എച്ച്​ ഓഫിസർ ശ്രീജയ, ഡി.പി.എച്ച്​.എൻ ബിന്ദു എന്നിവർ വാക്‌സിനേഷന് നേതൃത്വം നൽകി. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും മാർച്ച്‌ 18 മുതൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.