10 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

150 കിലോ വീതമുള്ള അഞ്ച്​ പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് ബംഗളൂരു കൊച്ചുവേളി എക്സ്​പ്രസിൽനിന്ന് കണ്ടെത്തിയത് കൊല്ലം: ട്രെയിനിൽ കടത്തിയ 10 ലക്ഷം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങൾ ആർ.പി.എഫും എക്സൈസും കൂടി നടത്തിയ സംയുക്ത പരിശോധനയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന്​ പിടികൂടി. ബംഗളൂരു കൊച്ചുവേളി എക്സ്​പ്രസിൽ വ്യാഴാഴ്ച പുലർച്ചെ എത്തിയതാണ് പിടികൂടിയ പുകയില ഉൽപന്നങ്ങൾ. 150 കിലോ വീതം തൂക്കം വരുന്ന അഞ്ച്​ പാക്കറ്റുകളിൽ ആകെ 750 കിലോ പാൻമസാലയാണ് കണ്ടെടുത്തത്. ബംഗളൂരുവിരിൽ നിന്നും ആലപ്പുഴയിൽ ഇറക്കുന്നതിലേക്കായി ബുക്ക്​ ചെയ്തിരുന്നവയായിരുന്നു ഇവ. ആലപ്പുഴയിലെ പരിശോധന ഭയന്ന്​ ഇവ കൊല്ലത്ത്​ ഇറക്കിയതാണെന്ന്​ എക്​സൈസ്​ സംശയിക്കുന്നു. ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ട പാക്കറ്റുകൾ ആർ.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലം അസിസ്റ്റന്‍റ്​ എക്സൈസ് കമീഷണർ വി. റോബർട്ടിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവുമാണ് പരിശോധിച്ചത്. പരിശോധനയിൽ ഇവ നിരോധിത പാൻമസാല വിഭാഗത്തിൽപെടുന്നവയാണെന്ന്​ ബോധ്യപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം എക്സൈസ് അധികൃതർ പുകയില ഉൽപന്നങ്ങൾ ഏറ്റുവാങ്ങി കേസ് രജിസ്റ്റർ ചെയ്ത്​ അന്വേഷണം ആരംഭിക്കുമെന്ന്​ എക്സൈസ്, ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ പിടികൂടിയ ഉൽപന്നങ്ങൾ കൊല്ലം ആർ.പി.എഫിന്‍റെ നിയന്ത്രണത്തിൽ റെയിൽവേ പാർസൽ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. പരിശോധനയിൽ കൊല്ലം അസിസ്റ്റന്‍റ്​ എക്സൈസ് കമീഷണർ വി. റോബർട്ടിനെ കൂടാതെ ആർ.പി.എഫ്​ സി.ഐ എം.എ. ഗണേശൻ, എക്​സൈസ്​ ഇൻസ്​പെക്ടർ ടി. രാജു, ആർ.പി.എഫ്​ എസ്​.ഐ വി.വി രാജു, അസി. എക്​സൈസ്​ ഇൻസ്​പെക്ടർ രാജീവ്​, അബ്​ദുൽ വഹാബ്​, ആർ.പി.എഫ്​ എ.എസ്​.ഐ ജി. സുരേഷ്, ആർ.പി.എഫ്​ എച്ച്​.സി അബ്ദുൽ സലാം, പ്രിവന്‍റിവ്​ ഓഫിസർ എം. സുരേഷ് കുമാർ, സിവിൽ എക്സൈസ്​ ഓഫിസർ ബി.എൽ. ബിജോയ്, എക്സൈസ്​ ഡ്രൈവർ ജി. ജയകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.