10 ലക്ഷം ആശ്വാസ ധനസഹായം നൽകണമെന്ന്​

കൊല്ലം: കൊട്ടിയത്ത് നിർമാണത്തിലിരുന്ന വീടിന്‍റെ മേൽക്കൂര തകര്‍ന്ന് മരിച്ച നിർമാണ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ വീതം ആശ്വാസ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വാളത്തുംഗല്‍ ചേതന നഗര്‍ തൊണ്ടിവയല്‍ വീട്ടില്‍ രഘു, അയത്തില്‍ വലിയമാടം ന്യൂ നഗര്‍ കല്ലുംപുറത്ത് വീട്ടില്‍ അജന്തന്‍ എന്നിവരുടെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ആർ.എസ്.പി മാർച്ച് നാളെ കൊല്ലം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ആർ.എസ്.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തും. ജില്ല പഞ്ചായത്ത് ഓഫിസിനു സമീപത്തുനിന്ന് മാർച്ച് ആരംഭിക്കുമെന്ന് ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.