ഉപതെരഞ്ഞെടുപ്പ്: ശൂരനാട് വടക്ക് സംഗമം വാര്‍ഡില്‍ 84 ശതമാനം പോളിങ്​

ചിത്രം- ശാസ്താംകോട്ട: ഉപതെരഞ്ഞെടുപ്പ് നടന്ന ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം രണ്ടാം വാര്‍ഡില്‍ 84 ശതമാനം പോളിങ്​ രേഖപ്പെടുത്തി. ആകെയുള്ള 1326 വോട്ടര്‍മാരില്‍ 1116 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ശൂരനാട് വടക്ക് സംഗമം ക്ഷീര സഹകരണ സംഘത്തില്‍ വെച്ചായിരുന്നു വോട്ടെടുപ്പ്. രാവിലെ ചെറിയ തോതില്‍ മഴ പെയ്​തെങ്കിലും പിന്നീട് മഴ ശമിച്ചത് വോട്ടിങ് ശതമാനം കൂടാന്‍ കാരണമായി. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായിരുന്ന വേണു വൈശാലിയുടെ ആകസ്മിക വിയോഗത്തെ തുടര്‍ന്നാണ് സംഗമം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. സുധികുമാറും എല്‍.ഡി.എഫ് സ്ഥാനാർഥിയായി ബി. സുനില്‍ കുമാറും ബി.ജെ.പി സ്ഥാനാര്‍ഥിയായി പി. ഗോപീഷുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ നടക്കും. ക്ലാപ്പന കിഴക്ക് വാര്‍ഡില്‍ 83.45 ശതമാനം പോളിങ്​ ഓച്ചിറ: ക്ലാപ്പന കിഴക്ക് പതിനൊന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ 83.45 ശതമാനം പോളിങ്​ രേഖപ്പെടുത്തി. ആകെയുള്ള 1420 വോട്ടില്‍ 1185 പേര്‍ വോട്ട്​ രേഖപ്പെടുത്തി. ഇതില്‍ 663 സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. രണ്ടു ബൂത്തുകളിലായി ക്ലാപ്പന സെന്‍റ്​ ജോസഫ് യു.പി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ഒന്നാം ബൂത്തില്‍ ആകെയുള്ള 703 വോട്ടില്‍ 570 (പുരുഷന്‍ 260, സ്ത്രീ 310 ) പേര്‍ വോട്ടുരേഖപ്പെടുത്തി. രണ്ടാം ബൂത്തില്‍ ആകെയുള്ള 717 വോട്ടില്‍ 615 പേര്‍ (പുരുഷന്‍ 262, സ്ത്രീ 353) വോട്ടുരേഖപ്പെടുത്തി. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. വി.ആര്‍. മനു രാജാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്. വിക്രമനും, ബി.ജെ.പി സ്ഥാനാര്‍ഥി എസ്. വിനയനുമാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. എല്‍.ഡി.എഫിന്‍റെ സിറ്റിങ്​ സീറ്റാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.