കുന്നിക്കോട് പുതിയ പോസ്റ്റ്​ ഓഫിസ് കെട്ടിടത്തിന് 67 ലക്ഷം രൂപ

കുന്നിക്കോട്: ടൗണില്‍ പുതിയ പോസ്റ്റ് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് 67 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര പോസ്റ്റല്‍ വകുപ്പാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കെട്ടിടത്തിനായി തുക അനുവദിച്ചത്‌. കുന്നിക്കോട് ജങ്ഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോസ്റ്റ് ഓഫിസ്​ കെട്ടിടം എറെ കാലപ്പഴക്കമുള്ളതായിരുന്നു. ഇതിനെ തുടര്‍ന്ന് സമീപത്തെ വാടകക്കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കുന്നിക്കോട് ടൗണില്‍ തന്നെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് സ്വന്തമായി സ്ഥലമുണ്ട്. ഇവിടെ 20 ലക്ഷം രൂപ മുടക്കി ചെറിയൊരു കെട്ടിടം നിര്‍മിക്കാനാണ് ആദ്യം എസ്റ്റിമേറ്റ് എടുത്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെയാണ് തുക വര്‍ധിപ്പിക്കാന്‍ വകുപ്പ് തയാറായത്. ജൂലൈ മാസത്തോടെ നിര്‍മാണമാരംഭിച്ച് 2023 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.