* ഷെല്ലിങ്, പീലിങ്, ഗ്രേഡിങ് വിഭാഗങ്ങളിലാണ് നിയമനം നൽകുക കൊല്ലം: കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്‍റെ കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന 30 ഫാക്ടറികളിലായി 535 തൊഴിലാളികൾക്ക് കൂടി സ്ഥിരനിയമനം നൽകുന്നു. ഷെല്ലിങ്, പീലിങ്, ഗ്രേഡിങ് വിഭാഗങ്ങളിലാണ് നിയമനം നൽകുന്നത്. പ്രായോഗിക പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം. അടച്ചിട്ട ഫാക്ടറികളിലും സ്വകാര്യ ഫാക്ടറികളിലുമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് മുൻഗണന നൽകിയാണ് നിയമനം നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 6000 തൊഴിലാളികൾക്ക് പുതിയതായി തൊഴിൽ നൽകിയിരുന്നു. പുതിയതായി നിയമനം ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ എട്ടിന് കാഷ്യൂ കോർപറേഷന്‍റെ അയത്തിൽ ഫാക്ടറി അങ്കണത്തിൽ മന്ത്രി പി. രാജീവ് നിയമന ഉത്തരവ് നൽകും. ഫാക്ടറിയിൽ പുതിയതായി സ്ഥാപിച്ച പാക്കിങ് മെഷീന്‍റെ സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിക്കും. ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, വിവിധ ട്രേഡ് യൂനിയൻ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ചെയർമാൻ എസ്. ജയമോഹനും മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.