പോരിൽ മുമ്പിൽ ഇവാനിയോസ് കൊല്ലം: അഞ്ചുനാൾ പാറിപ്പറന്ന ആവേശക്കൊടി ഇന്നു താഴും. കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിന് മനസ്സില്ലാ മനസ്സോടെ യുവത്വം വിടപറയുമ്പോൾ കിരീടപ്പോരാട്ടത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിന്റെ ആധിപത്യം. ഒട്ടും വിട്ടുകൊടുക്കാതെ നിലവിലെ ജേതാക്കളായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് രണ്ടാം സ്ഥാനത്തേക്ക് കത്തിക്കയറുന്ന കാഴ്ചയായിരുന്നു നാലാം ദിനത്തിൽ കണ്ടത്. ഇവാനിയോസ് 154 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 119 പോയന്‍റാണ് യൂനിവേഴ്സിറ്റിക്ക്. തൊട്ടുപിന്നിൽ 118 പോയന്‍റുള്ള തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സംഗീത കോളജുണ്ട്. തിരുവനന്തപുരം ഗവ. വനിത കോളജ് (68) നാലും, ആതിഥേയരായ കൊല്ലം എസ്.എൻ കോളജ്(66) അഞ്ചും സ്ഥാനങ്ങളിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്ന് 5000ത്തോളം പേരാണ് നാലു ദിനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. ബുധനാഴ്ച വൈകീട്ട് ആറിന് സമാപനസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഓവറോൾ ജേതാക്കൾക്കുള്ള ട്രോഫിയും കലാപ്രതിഭ, കലാതിലക പട്ടങ്ങളും മന്ത്രി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.