ഓട്ടോ: മിനിമം ചാർജ്​ 40 രൂപയാക്കണം

കൊല്ലം: ഓട്ടോ നിരക്ക്​ മിനിമം ചാർജ് 25ൽ നിന്ന്​ 40 രൂപയും റണ്ണിങ്​ കിലോമീറ്റർ 12ൽ നിന്ന്​ 20 രൂപയും ആക്കണ മെന്ന്​ ജില്ല ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ്​ തൊഴിലാളി കോഓഡിനേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എച്ച്. അബ്ദുൽ റഹ്​മാൻ അധ്യക്ഷത വഹിച്ചു. മിനിമം ചാർജിൽ സഞ്ചരിക്കുവാനുള്ള ദൂരം 1.5 കി.മീ. ആയി നിജപ്പെടുത്തുക, ടാക്സി മിനിമം ചാർജ് 175 രൂപയിൽ നിന്ന്​ 250 ആയി വർധിപ്പിക്കുക, റണ്ണിങ്​ കി.മീ. 15ൽ നിന്ന്​ 25 ആക്കുക, ആട്ടോ-ടാക്സിയുടെ വെയിറ്റിങ്​ ചാർജ്​ നിലവിൽ ഉള്ളതി​െനക്കാൾ 20 ആയി വർധിപ്പിക്കുക, എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംയുക്ത കോഓഡിനേഷനുവേണ്ടി ജി. ലാലുമണി (സി.ഐ.ടി.യു), ബി.ശങ്കർ (എ.ഐ.ടി.യു.സി), എച്ച്. അബ്ദുൽ റഹ്​മാൻ (ഐ.എൻ.ടി.യു.സി), അജിത് അനന്തകൃഷ്ണൻ (യു.ടി.യു.സി) എന്നിവർ പ​ങ്കെടുത്തു. മാസപ്പിറവി അറിയിക്കണം കൊല്ലം: ശനിയാഴ്ച സൂര്യാസ്തമയശേഷം വിശ്വാസയോഗ്യമായി മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് സുന്നി ജമാഅത്ത് സംസ്ഥാന ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ, നേതാക്കളായ തേവലക്കര ബദറുദ്ദീൻ ബാഖവി, അമീൻ ബാഫഖി അൽ അസ്ഹരി, ഇർഷാദുൽ ഖാദിരി എന്നിവർ അറിയിച്ചു. ഫോൺ: 9497576313, 9446547868.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.