മത്സരത്തിനിടെ വിധികർത്താവിനെ മാറ്റി കൊല്ലം: ടി.കെ.എം ആർട്സ് കോളജിൽ നടന്ന കഥാപ്രസംഗ മത്സരത്തിനിടെ വിധികർത്താവിനെ മാറ്റി. കഥാപ്രസംഗം വിലയിരുത്താനെത്തിയ കാഥികൻ അയിലം ഉണ്ണികൃഷ്ണനെയാണ് ഒഴിവാക്കിയത്. സ്വാതി തിരുനാൾ കോളജിലെ മത്സരാർഥിയെ പരിശീലിപ്പിച്ചതും സംഗീതോപകരണങ്ങൾ വായിക്കാനെത്തിയതും വിധികർത്താവിന്‍റെ സംഘമാണ്. മറ്റുള്ളവർ തെളിവു സഹിതം സർവകലാശാല അധികൃതർക്ക് പരാതി നൽകിയിട്ടും ആദ്യം വിധികർത്താവിനെ മാറ്റാൻ സംഘാടകർ തയാറായില്ല. തുടർന്ന് മത്സരിക്കാൻ വേദിയിൽ കയറില്ലെന്ന് മത്സരാർഥികൾ നിലപാടെടുക്കുകയും പരാതി യൂനിവേഴ്സിറ്റി യൂനിയനെ അറിയിക്കുകയും ചെയ്തതോടെ പകരം ആളെത്തുകയായിരുന്നു. നാല് പ്രകടനങ്ങൾ കഴിഞ്ഞശേഷമാണ് ആരോപണം ഉയർന്നത്. തുടർന്ന് രണ്ട് മണിക്കൂറോളം മത്സരം നിർത്തിവെച്ചു. അതേസമയം, കഥാപ്രസംഗത്തിന് ചെറിയൊരു മുറി വേദിയായതും കല്ലുകടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.