50 പിന്നിട്ട് അപ്പീൽ പോരാട്ടം കൊല്ലം: 'എല്ലാവരും എനിക്ക് നന്നായി കൈയടിച്ചതാ. നല്ല പ്രകടനമെന്നും പറഞ്ഞതാ. റിസൾട്ട് വന്നപ്പോ ഞാൻ ഒരിടത്തുമില്ല. അപ്പീൽ കൊടുത്തേ പറ്റൂ' ഫലപ്രഖ്യാപനത്തിൽ ഹൃദയമുരുകി അപ്പീൽ കമ്മിറ്റി തേടിയോടുന്ന മത്സരാർഥികളുടെ എണ്ണത്തിൽ ഇവിടെയും കുറവില്ല. മൂന്ന് ദിവസം പിന്നിട്ടപ്പോൾതന്നെ 50ന് മുകളിലാണ് അപ്പീൽ അപേക്ഷകൾ വിവിധ ഇനങ്ങളിലായി എത്തിയത്. തിരുവാതിരക്കും ഗസലിനുമാണ് കൂടുതൽ അപേക്ഷകർ. അപ്പലേറ്റ് കമ്മിറ്റി ഓരോ ദിവസവും ചേർന്നാണ് അപ്പീലുകളിൽ തീരുമാനമെടുക്കുന്നത്. 27 രാവിലെവരെയും ചേരുന്ന കമ്മിറ്റികളുടെ തീരുമാനം ഒടുവിൽ പ്രഖ്യാപിക്കുമ്പോൾ തങ്ങൾക്കനുകൂലമായ ഫലം വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അപേക്ഷകരെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.