സ്വത്വം മുറുക്കെപ്പിടിച്ച് കൊല്ലം: 'സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായിട്ടാണ് യുവജനോത്സവ വേദിയിലെത്തിയത്. ആണായിട്ടുള്ള മുൻ മത്സരകാലത്തേക്കാൾ ഭയങ്കര സന്തോഷമുണ്ട്'. മോണോആക്ട് ട്രാൻസ്ജെൻഡര്‍ വിഭാഗത്തിലെ ഏക മത്സാര്‍ഥിയായി വേദിയിലെത്തിയ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജിലെ രണ്ടാംവര്‍ഷ എം.എ നൃത്ത വിദ്യാര്‍ഥി ജെ. ഐവിന്‍റെ വാക്കുകളിൽ ആഹ്ലാദം നിറഞ്ഞുനിന്നു. സംഗീത കോളജിൽ ബിരുദ വിദ്യാര്‍ഥിയായിരിക്കെ 2008ലും 2009ലും ആൺ വിഭാഗത്തിൽ ഓട്ടംതുള്ളൽ, നാടോടിനൃത്തം, ഭരതനാട്യം എന്നിവയിൽ മത്സരിച്ച കാലം ഐവിൻ ഓർത്തെടുത്തു. ആ ബിരുദകാലത്ത് ട്രാൻസ്ജെൻഡർ ആണെന്ന സ്വത്വം വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ ദുരിതങ്ങൾ നിറഞ്ഞാടുകയായിരുന്നു ജീവിതത്തിൽ. പോരാട്ട വഴിയിൽ കനൽ പലതുതാണ്ടിയ ഐവിൻ ഇപ്പോൾ പ്രായം 39ൽ പിന്നിടവേ സാമൂഹികനീതി വകുപ്പിന്‍റെ സഹായത്തിലാണ് പഠനം നടത്തുന്നത്. നൃത്തത്തിൽ പി.എച്ച്ഡിയാണ് ലക്ഷ്യമിടുന്നത്. സുകു ചിറയിൻകീഴിൽ കലോത്സവത്തിനായി പരിശീലനം നടത്തിയ ഐവിൻ ഇത്തവണ ഭരതനാട്യം, കേരളനടനം, ലളിത സംഗീതം, കുച്ചിപ്പുടി, നാടോടി നൃത്തം, ഓട്ടൻതുള്ളൽ എന്നിവയിലും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.