കൊല്ലം: ജില്ല പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ കുരിയോട്ടുമല ഗവ. ഹൈടെക് ഡെയറിഫാം കേന്ദ്രമാക്കിയുള്ള ഫാം ടൂറിസം പദ്ധതി 31ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന സംഘാടകസമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ 106 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഡെയറി ഫാമാണ് കുരിയോട്ടുമല ഗവ. ഹൈടെക് ഡെയറിഫാം. പ്രകൃതി സൗന്ദര്യവും തണുത്ത കാലാവസ്ഥയും ഇവിടത്തെ സവിശേഷതയാണ്. ഒട്ടകപ്പക്ഷി, എമു, കുതിര, വിവിധ ഇനം പശുക്കൾ, മലബാറി, സിരോഹി, ജമ്നാപ്യാരി തുടങ്ങി വ്യത്യസ്ത ഇനം ആടുകൾ, മുയലുകൾ എന്നിവ നിലവിൽ ഫാമിലുണ്ട്. ഇന്ത്യയിലെ തനതായ വളർത്തുമൃഗങ്ങളുടെ തുറന്ന മ്യൂസിയം (ഡൊമസ്റ്റിക് അനിമൽ മ്യൂസിയം) ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കം കുറിക്കും. ചിൽഡ്രൻസ് പാർക്ക്, ഹണിമൂൺ കോട്ടേജ്, ഹട്ടുകൾ, പക്ഷിമൃഗാദികളുടെ ശിൽപങ്ങൾ, ഗാർഡനിങ് മുതലായ സൗകര്യങ്ങളും വിനോദസഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. റോപ് വേ, അഡ്വഞ്ചർ പാർക്ക്, കുട്ടവഞ്ചി, സൗത്ത് അമേരിക്കൻ തത്തകളുടെ പ്രദർശനം എന്നിവയും നടപ്പാക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.