വിമാനത്താവളത്തിലേക്ക് പോയവരുടെ വീട്ടിൽനിന്ന് 30000 രൂപ കവർന്നു

അഞ്ചൽ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മകനെ ഗൾഫിലേക്ക് യാത്രയാക്കാൻ പോയവരുടെ വീട്ടിൽ കവർച്ച. ആയൂർ കുളഞ്ഞിയിൽ ചരുവിള പുത്തൻവീട്ടിൽ ജയയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട് പൂട്ടിയാണ് കുടുംബാംഗങ്ങൾ യാത്ര തിരിച്ചത്. പുലർച്ച അഞ്ചോടെ തിരികെയെത്തി മുറി തുറന്ന് കയറിയപ്പോൾ തുണിയുൾപ്പെടെയുള്ള സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്‍റെ പിൻഭാഗത്ത് അടുക്കളയുടെ വാതിൽ തകർത്തനിലയിൽ കണ്ടെത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി ജയ പൊലീസിൽ മൊഴി നൽകി. ചടയമംഗലം പൊലീസും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.