സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന്

കൊല്ലം: വിദ്യാകിരണം മിഷന്‍റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ ജില്ലയില്‍ നിർമാണം പൂര്‍ത്തീകരിച്ച രണ്ട് നടക്കും. വൈകീട്ട്​ 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. -------------------------- തെളിവെടുപ്പ് യോഗം കൊല്ലം: കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂണ്‍ എട്ടിന് രാവിലെ 11ന് ആശ്രാമം അതിഥി മന്ദിരത്തില്‍ നടക്കും. ജില്ലയിലെ കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്‍റ്) അറിയിച്ചു. ഫോണ്‍: 0474 2794820.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.