യുവജനോത്സവം 3

കൊല്ലം പൊളിയല്ലേ യുവജനോത്സവം എങ്ങനെയുണ്ട്​? കൊള്ളാം, പൊളിയല്ലേ... ചോദ്യത്തിന്​ റെഡിയാണ്​ ഉത്തരം. ഇവിടത്തെ വൈബാണ്​ വൈബ്​...കൊല്ലം വൈബ്​ എന്ന്​ ഒരു യൂത്ത്​ ബ്രോ പറഞ്ഞതും അതുകൊണ്ടാണ്​. ശരിക്കും ആകെ മൊത്തം വൈബിൽ ആടിത്തുടിക്കുകയായിരുന്നു യുവത്വം. കെട്ടിപ്പൂട്ടിയിരുന്ന ആ രണ്ട്​ കൊല്ലത്തിന്‍റെ എല്ലാ കെട്ടുപാടും ഇവിടെക്കൊണ്ടിറക്കി വെച്ചപ്പോൾ എന്ത്​ ആശ്വാസം. നല്ല പൊരിഞ്ഞ ചൂടിൽ തണുത്തൊരു ​കൊല്ലം സ്​പെഷൽ കരിക്കിൻ ഷേക്ക്​ കുടിച്ച സുഖം. ഈ വൈബ്​ ഇങ്ങനെ തീരാതെ പോയിരുന്നെങ്കിൽ എന്ന്​ യുവമനസ്സുകൾ കൊതിച്ചുപോയതിൽ കുറ്റം പറയാൻ പറ്റുമോ. ഒന്നുമല്ലെങ്കിലും രണ്ട്​ വർഷം കഴിഞ്ഞ്​ വന്നതല്ലേ. മിനിമം ഒരു രണ്ട്​ ദിവസം കൂടിയെങ്കിലും നീട്ടിക്കൂടെ എന്ന്​ കാമ്പസുകളിൽനിന്ന്​ കൈവീശി കടന്നുപോകുന്ന ഓരോ കണ്ണും ചോദിക്കുന്നുണ്ടായിരുന്നു. മത്സരമൊക്കെ രണ്ടാമത്തെ കാര്യം, ഈ ഉത്സവം ആഘോഷിക്കാനാണ്​ ഞങ്ങൾ വന്നത്​ എന്ന്​ പ്രഖ്യാപിച്ച്​ കാമ്പസ്​ ജീവിതം കഴിഞ്ഞിറങ്ങി രണ്ടും നാലും അതിൽ കൂടുതലും​ കൊല്ലം കഴിഞ്ഞവർപോലും ഉള്ളിന്‍റെ ഉള്ളിൽ കിടന്ന ആ കോളജ്​ വൈബ്​ തിരിച്ചുപിടിക്കാൻ യുവജനോത്സവ നഗരിയിൽ ഒഴുകിനിറയുന്ന കാഴ്ചയായിരുന്നു ഈ കഴിഞ്ഞ നാല്​ ദിവസവും. ആ ഒഴുക്ക്​ അണമുറിയാതെ വന്നതോടെ നിറഞ്ഞുതുളുമ്പുന്ന അഷ്ടമുടി പോലെയായി ചൊവ്വാഴ്ച പ്രധാന വേദിയായ എസ്​.എൻ കോളജും എസ്​.എൻ വനിത കോളജും ഫാത്തിമ മാതയുമെല്ലാം... ശരിക്കും ഉത്സവപ്പറമ്പിൽ പിടിവിട്ട പട്ടങ്ങൾപോലെ പാറിപ്പറന്ന്​ ആടിത്തിമിർത്ത്​ അവർ ആഘോഷിച്ചു. വേദികളിൽ കൂട്ടുകാരൊരുക്കുന്ന സർഗവിസ്​മയം കാണാനും ഇടക്ക്​ കൂട്ടം കൂടിയിരുന്ന്​ കളിചിരി വർത്തമാനങ്ങൾ പങ്കുവെക്കാനും അടിച്ചുപൊളി പാട്ടുകൾക്കൊപ്പം ഒത്തുചേർന്ന്​ നാല്​ സ്​റ്റെപ്പിടാനും ആർപ്പുവിളിക്കാനും ഞങ്ങൾ എന്ത്​ കൊതിച്ചെന്നോ എന്ന്​ ഓരോ മുഖവും പറയാതെ പറഞ്ഞാണ്​ കേരള സർവകലാശാല യൂനിയൻ യുവ​ജനോത്സവത്തിന്​ തിരശ്ശീല വീഴുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.