യുവജനോത്സവം 3

ഒരു ലഡാക്കിയൻ അപാരത കൊല്ലം: ഇങ്ങ്​ കേരളത്തിന്‍റെ ​തെക്കേയറ്റത്ത്​ വന്ന്​ യുവജനോത്സവം എന്ന പുത്തൻ അനുഭവം ആസ്വദിക്കാനായതിന്‍റെ ത്രില്ലിലാണ്​ അങ്ങ് ​ദൂരെ വടക്ക്​ ലഡാക്കിൽ നിന്നെത്തിയ സോനം സ്പാൽസസ്. ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ പ​ങ്കെടുക്കാൻ എത്തിയ​ ലഡാക്ക് സ്വദേശിനിയായ സോനം, ആദ്യമായി ഇത്രയധികം ആളുകളെയും മത്സരാർഥികളെയും ഒന്നിച്ച് കാണാൻ അവസരം കിട്ടിയതിന്‍റെ ആവേശം വാക്കുകളിൽ നിറച്ചു​െവച്ചു. കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റിലെ രണ്ടാം വർഷ ബി.എച്ച്.എം വിദ്യാർഥിയാണ് സോനം. 'യുവജനോത്സവത്തിലെത്തിയതിനാൽ ഒരുപാട് കലാരൂപങ്ങൾ കാണാനും അടുത്തറിയാനും സാധിച്ചു. ഞങ്ങളുടെ നാട്ടിൽ കേരളത്തിലെ പോലെയുള്ള സ്കൂളുകളും കോളജുകളും ഇല്ല'- സോനം പറഞ്ഞു. സഹപാഠികളായ എഡ്വിൻ, മരിയ എന്നിവർക്കൊപ്പമാണ് കൊല്ലത്തെത്തിയത്. ഹിന്ദി ഉപന്യാസ മത്സരത്തിലും പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാറിന്‍റെ സ്കോളർഷിപ് വഴിയാണ് കേരളത്തിൽ ഈ ലഡാക്കിയൻ പെൺകുട്ടി പഠിക്കാനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.