കൊല്ലം: ജില്ലയിൽ നിലവിൽ ഹയർ സെക്കൻഡറിക്ക് 26,622 സീറ്റാണുള്ളത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 30534 വിദ്യാർഥികളാണ്. മുൻവർഷങ്ങളിൽ നടപ്പാക്കിയതുപോലെ 10 ശതമാനം വർധിപ്പിച്ചാൽ സീറ്റ് 29,284 ആയി ഉയരും. നിലവിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ 15316, ഹ്യുമാനിറ്റീസ് -4650, േകാമേഴ്സ് - 6836 സീറ്റുകളാണുള്ളത്. ജില്ലയിലെ 138 ഹയർ സെക്കൻഡറി സ്കൂളുകളിൽ 61 എണ്ണം സർക്കാർ മേഖലയിലാണ്. എയ്ഡഡ് സ്കൂളുകൾ -55, അൺ എയ്ഡഡ് -20, സ്പെഷൽ സ്കൂൾ, െറസിഡൻഷ്യൽ സ്കൂൾ എന്നിവ ഒന്നു വീതമാണ്. സയൻസ്, ഹ്യുമാനിറ്റീസ്, േകാമേഴ്സ് വിഭാഗങ്ങളിലായി 533 ബാച്ചാണുള്ളത്. സയൻസിന് 303, ഹ്യുമാനിറ്റീസ് - 93, േകാമേഴ്സ് - 137 എന്നിങ്ങനെയാണ് ബാച്ചുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.