നാഷനല്‍ ലോക് അദാലത്​ 26ന്​

കൊല്ലം: ജില്ല നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ 26ന് ലോക്അദാലത്​ നടത്തും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകള്‍, നാളിതുവരെ കോടതിയുടെ പരിഗണനക്ക്​ വന്നിട്ടില്ലാത്ത ബാങ്ക് വായ്പ കുടിശ്ശിക തര്‍ക്കങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ മറ്റു സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ മറ്റ് പി.എല്‍.പികള്‍ എന്നിവ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോടതികളുമായി ബന്ധപ്പെടണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. ഫോണ്‍- കൊല്ലം 8848244029, കൊട്ടാരക്കര 8075670019, കരുനാഗപ്പള്ളി 9446557589, പത്തനാപുരം 8547735958, കുന്നത്തൂര്‍ 9447303220.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.