കവി സമ്മേളനം 25ന്

കൊല്ലം: കെ.ഡി.എഫ് രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായുള്ള കവി സമ്മേളനവും കവിയരങ്ങും 25ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. ഉച്ചക്ക്​ രണ്ടിന് മുൻ മന്ത്രി ജി. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പന്തളം സുധാകരൻ മുഖ്യ പ്രഭാഷണം നടത്തും. കവി കുരീപ്പുഴ ശ്രീകുമാർ കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. രജത ജൂബിലി പുരസ്‌കാര സമർപ്പണം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ നിർവഹിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കവി ചവറ കെ.എസ്. പിള്ള, ജനപ്രിയ കവി പുരസ്‌കാരം ഇഞ്ചക്കാട് ബാലചന്ദ്രൻ, ജനപ്രിയ ഗാനരചയിതാവ് പുരസ്‌കാരം സഹദേവൻ പട്ടശേരിൽ എന്നിവർക്ക് സമ്മാനിക്കും. പെണ്‍വായന മത്സരം കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ വായനദിനത്തില്‍ സംഘടിപ്പിച്ച പെണ്‍വായന മത്സരത്തിന് മികച്ച പ്രതികരണം. ഗ്രന്ഥശാല പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മത്സരം. കുമാരനാശാന്‍റെ 'ദുരവസ്ഥ', വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'പാത്തുമ്മയുടെ ആട്', ലളിതാംബിക അന്തര്‍ജനത്തിന്‍റെ 'സീത മുതല്‍ സത്യവതി വരെ', പി.കെ. ഗോപന്‍റെ 'പെണ്ണിടം മതം മാര്‍ക്സിസം'എന്നീ പുസ്തകങ്ങളാണ് വായനമത്സരത്തിന് തെരഞ്ഞെടുത്തിരുന്നത്. താലൂക്ക് തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പേരാണ് ജില്ലതല മത്സരത്തില്‍ പങ്കെടുത്തത്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം പി.കെ. ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി.മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, ജില്ല ലൈബ്രറി ഓഫിസര്‍ എസ്.പി. പ്രദീപ് എന്നിവര്‍ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.