'ബോംബെ ടു മുംബൈ' പ്രകാശനം 22ന്​

കൊല്ലം: കേരള മീഡിയ അക്കാദമി തയാറാക്കിയ മാധ്യമ പ്രവർത്തകൻ ഇഗ്നേഷ്യസ് പെരേരയുടെ 'ബോംബെ ടു മുംബൈ' കൃതി മാധ്യമ പ്രവർത്തകൻ പി. സായിനാഥ് പ്രകാശനം ചെയ്യും. 22ന് വൈകുന്നേരം അഞ്ചിന്​ കൊല്ലം ബീച്ച്​ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ 'സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും വർത്തമാനകാല മാധ്യമങ്ങളും' വിഷയത്തിൽ പ്രഭാഷണവും സായിനാഥ് നിർവഹിക്കും. കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബും സംയുക്തമായാണ്​ ചടങ്ങ്​ സംഘടിപ്പിക്കുന്നത്​. മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ്​ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.കെ.എം. എബ്രഹാം പുസ്തകം സ്വീകരിക്കും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. എം. മുകേഷ് എം.എൽ.എ, ഡോ. പ്രതീഷ്യ ജോൺ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്‍റ്​ ജി. ബിജു, സെക്രട്ടറി സനൽ ഡി. പ്രേം, അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.