'സ്പര്‍ശം -22' സംഘടിപ്പിച്ചു

ചിത്രം - കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി ഡിലൈറ്റ് ആര്‍ട്‌സ് ആൻഡ്​ സ്‌പോര്‍ട്‌സ് ക്ലബിന്‍റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്നതിനായി 'സ്പര്‍ശം-22' എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച വിജയം നേടിയ എസ്.പി.സി കാഡറ്റുകളെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം റീനാ ഷാജഹാന്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബിന്ദു, ജനപ്രതിനിധികളായ കെ. ശോഭന, ഷീജാ റാഫി, ക്ലബ് പ്രതിനിധികളായ സുരാജ്, വിനോദ്, അന്‍ഷാദ്, പ്രജീഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.