കൊല്ലം: 'ദ സിറ്റിസണ്‍ 2022' സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കാമ്പയിന്‍റെ ഭാഗമായി കുടുംബങ്ങള്‍ക്ക് ഭരണഘടന സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. എല്ലാ കുടുംബങ്ങളിലും 'നമ്മുടെ ഭരണഘടന' എന്ന ലഘു പുസ്തകം എത്തിക്കുകയും ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത മാതൃക സ്ഥാപിക്കുകയും ചെയ്യും. കാമ്പയിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 26ന് നടക്കും. കില തയാറാക്കിയ ഭരണഘടന ആമുഖ ഗാനത്തിന്‍റെ പ്രകാശനം അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ നിര്‍വഹിച്ചു. കാമ്പയിന്‍റെ പോസ്റ്റര്‍ പ്രകാശനം കില സി.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡി. സുധ നിര്‍വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, കില സി.എച്ച്.ആര്‍.ഡി ഡെപ്യൂട്ടി വികസന കമീഷണര്‍ വി. സുദേശന്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി കെ. വിശ്വനാഥന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.