കിഴക്കേകല്ലട: കൊല്ലം -തേനി ദേശീയപാത ബൈപാസിന്റെ ചിറ്റുമല വഴി നിശ്ചയിക്കപ്പെട്ടിരുന്ന അലൈൻമെന്‍റ് മുട്ടം, കൊച്ചുപ്ലാമൂട് പ്രദേശങ്ങളിലൂടെയാക്കാൻ ശ്രമിക്കുന്നതിനെതിരെ സേവ് മുട്ടം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഇരുന്നൂറോളം കുടുംബങ്ങളുടെ ആഭിമുഖ്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. 18ന് ഉച്ചക്ക് രണ്ടിന് മുട്ടം സെന്‍റ് ജോസഫ് എൽ.പി സ്കൂളിൽ നാഷനൽ ഹൈവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ യോഗം ചേരാൻ സമരസമിതി തീരുമാനിച്ചു. ജനകീയ പ്രക്ഷോഭത്തെതുടർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുട്ടം സന്ദർശിച്ചു. ജി.പി.എസ് സർവേ നടന്ന വിവിധ ഭവനങ്ങൾ സന്ദർശിച്ച അദ്ദേഹം ജനങ്ങളുടെ ആശങ്കക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. 520 പേർ ഒപ്പിട്ട നിവേദനം നേരത്തേ നൽകിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി മുട്ടം, ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് അഡ്വ.എം.എസ്. സജികുമാർ, സെക്രട്ടറി ശ്രീകുമാർ, മുൻ പഞ്ചായത്തംഗം രാധാമണി, വിനേഷ് വിജയ്, മുട്ടം മേരിദാസൻ, കൊച്ചുപുര സുജാത, കുഞ്ഞുകൃഷ്ണൻ, വിനു കാഞ്ഞിരംവിള തുടങ്ങിയ സമരസമിതി പ്രവർത്തകർ പങ്കെടുത്തു. ചികിത്സാ സഹായം കൈമാറി (ചിത്രം) കുണ്ടറ: ആശുപത്രിമുക്ക് എസ്.കെ.വി എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥിക്ക് കോക്ലിയർ ഇംപ്ലാന്‍റേഷൻ ശസ്ത്രക്രിയക്ക് ഒന്നര ലക്ഷം രൂപ കൈമാറി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റജി കല്ലംവിള ഹെഡ്മാസ്റ്റർ ഐസക്ക് ഈപ്പനിൽനിന്ന് ചികിത്സ ധനസഹായതുക ഏറ്റുവാങ്ങി. പി.ടി.പി.ടി.എ പ്രസിഡന്‍റ് എൻ. ജോയി അധ്യക്ഷതവഹിച്ചു. പ്രസിഡന്‍റ് എൻ. ജോയി അധ്യക്ഷതവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാം, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തംഗം അനീജി ലൂക്കോസ്, സ്റ്റാഫ് സെക്രട്ടറി ഇല്ലീസ് കെ.എം. പണിക്കർ, പി.ടി.എ സെക്രട്ടറി ടി.സി. ബീന, കോഓഡിനേറ്റർ എൻ. നെജി, ഷൈനി കെ.ബേബി, സ്കൂൾ മാനേജർ ബി. രമാദേവി, ബിൻസി പാപ്പച്ചൻ, പി.എ. ജസീല എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.