കല്ലുവാതുക്കലിൽ ടെമ്പോ ട്രാവലർ ഡിവൈഡറിലിടിച്ച്​ മറിഞ്ഞ്​ 16പേർക്ക് പരിക്ക്

ചാത്തന്നൂർ: ദേശീയപാതയിൽ കല്ലുവാതുക്കലിൽ ടെമ്പോ ട്രാവലർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. എറണാകുളം വടക്കൻ പറവൂരിൽ നിന്ന്​ ക്ഷേത്രദർശനത്തിനായി തിരുവനന്തപുരം ഭാഗത്തേക്ക്​ പോകുകയായിരുന്ന ടെമ്പോ ട്രാവലറാണ് മറിഞ്ഞത്. വെളിച്ചക്കുറവും ഡിവൈഡറിൽ റിഫ്ലക്​ടറുകളും ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. വടക്കൻ പറവൂർ സ്വദേശികളായ ഋതികൃഷ്ണ (13), സന്ധ്യ(37), പ്രകാശിനി(61), റോഷൻ(11), ദീപ (43), റാഹിന(41), സജീവ് (46), അയിന(22), ജലജ(65), രൂപേഷ് (39), അനന്യ, സജീവ് (51), രൂപ(41), ശ്യാം (25), അഭിജിത് (25) എന്നിവർക്കാണ് പരിക്കേറ്റത്. നോർത്ത് പറവൂരിൽ നിന്ന്​ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന്​ പോകുകയായിരുന്ന കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങൾക്കാണ് പരിക്കേറ്റത്. സംഭവം നടന്നയുടൻ ഓടിക്കൂടിയവരും അതുവഴി വാഹനങ്ങളിൽ വരുകയായിരുന്നവരും ചേർന്നാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്ത് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കൂടുതൽ പരിക്കുള്ള നാലുപേരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫോട്ടോ: ദേശീയപാതയിൽ കല്ലുവാതുക്കലിൽ അപകടത്തിൽപെട്ട ടെമ്പോ ട്രാവലർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.