ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ

ഓച്ചിറ: കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി ചടങ്ങ് മാത്രമായി നടന്ന ഓച്ചിറക്കളി ഇക്കുറി വിപുലമായി നടത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായി കളി ആശാന്മാരുടെ യോഗം പടനിലത്തെ ഓഡിറ്റോറിയത്തിൽ നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ്​ ജി. സത്യൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് പാറയിൽ രാധാകൃഷ്ണൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, കാര്യ നിർവഹണസമിതി അംഗങ്ങളായ കെ.പി. ചന്ദ്രൻ, എ. രഘുനാഥൻ, ധർമദാസ്, കളി ആശാന്മാർ എന്നിവർ സംസാരിച്ചു. ജൂൺ 15, 16 തീയതികളിലാണ് ഓച്ചിറക്കളി. 15ന് അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്യും. കരകളിലെ കളിസംഘങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 30നു മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.