കൊല്ലം: കേരളത്തിലെ സ്വകാര്യമേഖല പൊതുമേഖല, സഹകരണ മേഖല എന്നിങ്ങനെ പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 12000 രൂപ ഓണം ബോണസ് അഡ്വാൻസ് നൽകണമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് യോഗം ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വടക്കേവിള ശശി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ടി.ആർ. ഗോപകുമാർ, പെരിനാട് മുരളി, കുന്നത്തൂർ ഗോവിന്ദപിള്ള, ഒ.ബി. രജേഷ്, രഘു പാണ്ടവപുരം, രമണൻ പിള്ള, ചാലൂകോണം അനിൽ കുമാർ, കോടയിൽ ശിവപ്രസാദ് ആദിനാട്, മോഹൻലാൽ, സുരേന്ദ്രൻപിള്ള, അയത്തിൽ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ധർണ നടത്തി (ചിത്രം) കൊല്ലം: ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് ജൂലൈ ഒന്നു മുതല്‍ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ തിരുവനന്തപുരം ജലഭവനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലം ജലഭവനു മുന്നില്‍ നടത്തിയ ധര്‍ണ ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ടി.എസ്. ഷൈന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.ആർ. പ്രതാപചന്ദ്രന്‍, ബി.എസ്. ശ്രീകുമാര്‍, ചവറ ശ്രീകുമാര്‍, സതീഷ് മോഹന്‍, വിനോദ്, ഹരീഷ്, ആർ. സജീവ്, ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.